“സ്വർണത്തിന് ഇ-വേ ബിൽ പ്രായോഗികമല്ല’’
11:33 PM Jun 30, 2022 | Deepika.com
കൊച്ചി: സ്വർണ വ്യാപാര വ്യവസായത്തിനായുള്ള ഇ-വേ ബിൽ ഒരിക്കലും പ്രായോഗികമല്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൾ നാസർ എന്നിവർ പറഞ്ഞു. സ്വർണാഭരണങ്ങളുടെ നിർമാണം പല ഘട്ടങ്ങളായി പല ഫാക്ടറികളിലായാണ് നടക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.