വാഷിംഗ്ടൺ ഡിസി: 2021 ജനുവരി ആറിന് യുഎസ് കാപ്പിറ്റോളിലുണ്ടായ കലാപത്തെക്കുറിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പ് ലഭിച്ചിരുന്നെന്നും കലാപകാരികൾക്കൊപ്പം ചേരാനാണ് ട്രംപ് അനുയായികൾക്കു നിർദേശം നൽകിയതെന്നും കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതിക്കു മുന്പാകെ വെളിപ്പെടുത്തൽ.
കാപ്പിറ്റോളിലേക്ക് ആയുധവുമായി എത്തിയിരുന്ന കലാപകാരികളെ പരിശോധിക്കുന്നതിന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപ് വിലക്ക് ഏർപ്പെടുത്തിയിരുന്നെന്നും യുഎസ് രഹസ്യാന്വേഷണ ഏജൻസി കാപ്പിറ്റോളിലേക്ക് പോകരുതെന്നു നിർദേശം നൽകിയിട്ടും വാഹനത്തിൽ ട്രംപ് കയറിയെന്നും മുൻ സഹായി കാസിഡി ഹൂച്ചിസൺ വെളിപ്പെടുത്തി.
കാപ്പിറ്റോൾ പ്രതിഷേധം കലാപമായി മാറിയതോടെ അക്രമികൾ മൈക്ക് പെൻസിനെ തൂക്കിലേറ്റണമെന്ന് ആക്രോശിച്ചതായും ഇതിലിടപെടാൻ ട്രംപ് വിസമ്മതിച്ചതായും അവർ മൊഴി നൽകി. കലാപകാരികൾ തെറ്റായ ഒന്നാണ് ചെയ്യുന്നതെന്ന് ട്രംപ് കരുതിയിരുന്നില്ലെന്നും വൈറ്റ് ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസിന്റെ സഹായിയായിരുന്ന ഹൂച്ചിസൺ പറഞ്ഞു.
ജനുവരി ആറ്: കലാപ മുന്നറിയിപ്പ് ട്രംപ് തള്ളിയതായി വെളിപ്പെടുത്തൽ
01:57 AM Jun 30, 2022 | Deepika.com