കൊച്ചി: മഹീന്ദ്ര സ്കോർപിയോയുടെ പുതിയ മോഡൽ വിപണിയിലെത്തി. സ്കോർപിയോ എൻ എന്ന പേരിലുള്ള മോഡൽ പെട്രോൾ, ഡീസൽ എൻജിനുകളിലായി ഒന്പതു വകഭേദങ്ങളിൽ ലഭിക്കും. പ്രാരംഭവില 11.99 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപ വരെയാണ്.
മാനുവൽ, 4x2 വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഓട്ടോ, 4x4 വകഭേദങ്ങളുടെ വില ജൂലൈ 21 നു പ്രഖ്യാപിക്കും. 30 നു ആരംഭിക്കുന്ന ബുക്കിംഗിൽ ആദ്യമെത്തുന്ന 25,000 പേർക്കാണ് പ്രാരംഭവിലയിൽ വാഹനം ലഭിക്കുക.
കരുത്തുറ്റ എൻജിനാണ് പുതിയ മോഡലിന്റെ സവിശേഷത. പഴയ മോഡലിനേക്കാൾ നീളവും വീതിയും വീൽ ബേസുമുണ്ട്. എന്നാൽ ഉയരം കുറവാണ്. ആഡംബരം നിറഞ്ഞ ഡുവൽ ടോൺ ഇന്റീരിയർ കളർ ടോൺ വാഹനത്തെ ആകർഷകമാക്കുന്നു.
മഹീന്ദ്രയുടെ പുതിയ ലോഗോയുമായി എത്തുന്ന രണ്ടാമത്തെ വാഹനമാണ് സ്കോർപിയോ എൻ. ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയിൽ എൻജിനിയറിംഗ് ചെയ്താണ് പുറത്തിറങ്ങുന്നത്.
സ്കോർപിയോ എൻ വിപണിയിൽ
12:43 AM Jun 29, 2022 | Deepika.com