കൊളംബിയൻ ജയിലിൽ തീപിടിത്തം; 51 പേർ വെന്തുമരിച്ചു
11:48 PM Jun 28, 2022 | Deepika.com
ബൊഗോട്ട: ദക്ഷിണ പടിഞ്ഞാറൻ കൊളംബിയയിലെ ജയിലിലുണ്ടായ അഗ്നിബാധയിൽ 51 പേർ വെന്തുമരിച്ചു. നിരവധി ആളുകൾക്കു പരിക്കേറ്റതായി നാഷണൽ പ്രിസണ്‍ സിസ്റ്റം ഡയറക്ടർ ടിറ്റോ കസ്റ്റലാനോസ് അറിയിച്ചു. ടുളുവയിലെ ജയിലിൽ കലാപത്തിനിടെ തടവുകാർ കിടക്കകൾക്കു തീയിട്ടതാണു ദുരന്തത്തിനു കാരണമെന്നാണു റിപ്പോർട്ട്.