അഫ്ഗാൻ ഭൂചലനം; മരിച്ച കുട്ടികളുടെ എണ്ണം 155 ആയി
01:08 AM Jun 28, 2022 | Deepika.com
കാബൂൾ: തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞയാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 155 ആയി. 250 കുട്ടികൾക്കു പരിക്കേറ്റു. യുഎൻ ഹ്യുമാനിറ്റേറിയൻ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാൻ അതിർത്തിയിലുള്ള പക്തിക, ഖോസ്ത് പ്രവിശ്യകളിലായിരുന്നു ഭൂചലനം നാശം വിതച്ചത്.