ബ്രസൽസ്: നാറ്റോ റാപ്പിഡ് റിയാക്ഷൻ ഫോഴ്സിന്റെ എണ്ണം എട്ടിരട്ടി വർധിപ്പിക്കുമെന്നു നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ്. നിലവിലുള്ള 40,000 സൈനികരെ മൂന്നു ലക്ഷമായി ഉയർത്താനാണു തീരുമാനം.
റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് കൂടുതൽ സൈനിക സഹായം നല്കാനും നാറ്റോ തയാറെടുക്കുകയാണ്. മാഡ്രിഡിൽ ഈയാഴ്ച നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. 30 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.
നാറ്റോ സൈന്യത്തിന്റെ എണ്ണം എട്ടിരട്ടി വർധിപ്പിക്കും
01:08 AM Jun 28, 2022 | Deepika.com