മുംബൈ: രാജ്യത്ത് കാർഡ് ടോക്കണൈസേഷൻ സംവിധാനം നടപ്പിലാക്കുന്നതിന് സെപ്റ്റംബർ 30 വരെ സാവകാശം അനുവദിച്ച് ആർബിഐ. ഈ മാസം 30 വരെയായിരുന്നു നേരത്തേസാവകാശം അനുവദിച്ചിരുന്നത്. പല സേവനദാതാക്കളും പുതിയ സംവിധാനത്തിലേക്കു മാറാൻ കൂടുതൽ സാവകാശം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
കാർഡ് ടോക്കണൈസേഷൻ നടപ്പിലാക്കുന്നതോടെ ഈ-കൊമേഴ്സ് കന്പനികൾ ഉൾപ്പെടെയുള്ള വ്യാപാരികൾക്ക് ഉപയോക്താക്കളുടെ കാർഡ് വിവരങ്ങൾ തങ്ങളുടെ സെർവറുകളിൽ സൂക്ഷിക്കാനാകില്ല.
കാർഡ് ടോക്കണൈസേഷന്: കൂടുതൽ സാവകാശം
12:18 AM Jun 26, 2022 | Deepika.com