കൊച്ചി: വികെസി പ്രൈഡിന് മിഡ്-ഡേ ഐക്കണിക് ഫൂട്ട് വെയര്‍ ബ്രാന്‍ഡ് പുരസ്കാരം ലഭിച്ചു. റീട്ടെയ്ല്‍ ആന്‍ഡ് ലൈഫ് സ്റ്റൈല്‍ രംഗത്തെ മികവുറ്റ പ്രകടനത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. ദുബായില്‍ നടന്ന ചടങ്ങില്‍ വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക്, ഡയറക്ടര്‍ എം.വി. വേണുഗോപാല്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.
ഗുണനിലവാരം, പണത്തിനുള്ള മൂല്യം, ഈട്, ലഭ്യത, ഫൂട്ട്വെയര് ഡിസൈനുകളിലെ വൈവിധ്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് വികെസി പ്രൈഡിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
വികെസി പ്രൈഡിന് മിഡ്-ഡേ ഐക്കണിക് ബ്രാന്‍ഡ് പുരസ്കാരം
11:47 PM Jun 24, 2022 | Deepika.com