കൊച്ചി: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ഈസാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നത് 5,000 കോടിയുടെ ബിസിനസ്. കോവിഡ് സാഹചര്യത്തിലും കഴിഞ്ഞ സാമ്പത്തികവര്‍ഷം 17.38 കോടി (58% ലാഭവര്‍ധന) പ്രവര്‍ത്തനലാഭം നേടാനായെന്ന് സിഇഒ മനോജ് രവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുബൈയില്‍ നോഡല്‍ ഓഫീസ് ആരംഭിക്കും. ശാഖകളുടെ എണ്ണം ഈ സാമ്പത്തിക വര്‍ഷം ആയിരത്തിലേക്കും ഗോള്‍ഡ് ലോണ്‍ വായ്പ 3,000 കോടിയിലേക്കും എത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. കാര്‍ ലോണ്‍ വിതരണത്തിനായി 250 കോടി രൂപ മാറ്റിവച്ചു. മൈക്രോ ഫിനാന്‍സിന്റെ പ്രവര്‍ത്തനം കേരളമൊട്ടൊകെ വ്യാപിപ്പിക്കും. മൈക്രോ ഫിനാന്‍സ് ശാഖകളുടെ എണ്ണം 100 ലേക്ക് ഉയര്‍ത്തും.
എറണാകുളം ബൈപാസ് റോഡില്‍ ‘കെഎല്‍എം ഗ്രാൻഡ് എസ്റ്റേറ്റ്’ എന്ന പേരിലുള്ള ബഹുനില കോര്‍പറേറ്റ് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയായി. കെഎല്‍എം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എല്ലാ ഡിവിഷനുകളും ഇവിടെ പ്രവര്‍ത്തിക്കും. 2023 ജനുവരി ഒന്നിന് ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മനോജ് രവി പറഞ്ഞു.
ഡയറക്ടര്‍ ജോര്‍ജ് കുര്യയ്പ്പ്, സിഎഫ്ഒ തനീഷ് ഡാലീ, വൈസ് പ്രസിഡന്റ് വി.സി. ജോര്‍ജ്കുട്ടി എന്നിവരും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.
5,000 കോടി ബിസിനസ് ലക്ഷ്യമിട്ട് കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ്
12:23 AM Jun 24, 2022 | Deepika.com