യുക്രെയ്നിലെ 152 പൈതൃക കേന്ദ്രങ്ങൾ റഷ്യ നശിപ്പിച്ചു

11:59 PM Jun 23, 2022 | Deepika.com
ജ​​​നീ​​​വ: റ​​​ഷ്യ​​​ൻ സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​ക്രെ​​​യ്നി​​​ലെ 152 പൈ​​​തൃ​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്ന​​​താ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ സാം​​​സ്കാ​​​രി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ യു​​​നെസ്കോ അ​​​റി​​​യി​​​ച്ചു. പ​​​ള്ളി​​​ക​​​ൾ, മ​​​റ്റ് ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ, മ്യൂ​​​സി​​​യ​​​ങ്ങ​​​ൾ, ലൈ​​​ബ്ര​​​റി​​​ക​​​ൾ, സ്മാ​​​ര​​​ക​​​ങ്ങ​​​ൾ തു​​ട​​ങ്ങി​​​യ​​​വ​​​യാ​​​ണു ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, സെ​​​ന്‍റ് സോ​​​ഫി​​യ ക​​​ത്തീ​​​ഡ്ര​​​ൽ അ​​​ട​​​ക്കം യു​​​നെസ്കോ​​​യു​​​ടെ പൈ​​​തൃ​​​ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഏ​​​ഴു കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു കു​​​ഴ​​​പ്പ​​​മി​​​ല്ല.

കീ​​​വ്, ഖാ​​​ർ​​​കീ​​​വ്, ഡോ​​​ൺ​​​ബാ​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ നാ​​​ശം. പൈ​​​തൃ​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്കു​​​ള്ള ആ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് യു​​​നെസ്കോ ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഡ്രി അ​​​സു​​​ലെ​​​യ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ന​​​പ്പൂ​​​ർ​​​വം പൈ​​​തൃ​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്തു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​ർ​​​ക്കെതി​​​രേ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​ന്നു യു​​​ന​​​സ്കോ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.