തിരുവനന്തപുരം: കാക്കനാട് കിൻഫ്ര പാർക്കിൽ ഇന്റർനാഷണൽ എക്സിബിഷൻ കം കൺവൻഷൻ സെന്ററിന് ഇന്ന് തറക്കല്ലിടും. വൈകുന്നേരം 4.30ന് വ്യവസായ മന്ത്രി പി.രാജീവ് തറക്കല്ലിടൽ നിർവഹിക്കും.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ സ്ഥിരമായ എക്സിബിഷൻ സെന്ററിന്റെ അപര്യാപ്തത ചെറുകിട, ഇടത്തരം മേഖല ഉൾപ്പെടെയുള്ള വ്യവസായങ്ങളുടെ വിപണനത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനു പരിഹാരമായാണ് പുതിയ ഇന്റർനാഷണൽ എക്സിബിഷൻ കം കണ്വൻഷൻ സെന്റർ സ്ഥാപിക്കുന്നത്.
എക്സിബിഷനുകൾ, കോണ്‍ഫറൻസുകൾ, വ്യാപാര മേളകൾ, മീറ്റിംഗുകൾ-ഇൻസെന്റീവ്സ്-കണ്വൻഷൻ-എക്സിബിഷൻ, കല-കരകൗശല പ്രദർശനങ്ങൾ, ബിനാലെ, മറ്റു ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സ്ഥിരമായ സജ്ജീകരണം നൽകുന്നതിന് അന്താരാഷ്ട്ര നിലവാരമുള്ള ഒരു കണ്വൻഷൻ സെന്റർ വികസിപ്പിക്കുകയും അതുവഴി കയറ്റുമതി വ്യാപാരത്തിന്റെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള വളർച്ച സുഗമമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
കേരള സർക്കാരിന്റെ സഹായത്തോടെ കിൻഫ്ര നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി 90 കോടി രൂപ ചെലവിട്ട രണ്ടു ഘട്ടമായാണ് പൂർത്തിയാക്കുക. 2023 ഒക്ടോബർ-നവംബർ മാസത്തോടെ പദ്ധതി യാഥാർഥ്യമാക്കും.
കാക്കനാട് കിൻഫ്ര പാർക്കിൽ ഇന്റർനാഷണൽ എക്സിബിഷൻ കം കൺവൻഷൻ സെന്ററിന് ഇന്നു തറക്കല്ലിടും
12:00 AM Jun 23, 2022 | Deepika.com