ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​ത​ര​ണം: നി​ബ​ന്ധ​ന​ക​ൾ ന​ട​പ്പാക്കാ​ൻ സാ​വ​കാ​ശം

11:09 PM Jun 21, 2022 | Deepika.com
മും​​​​ബൈ: ക്രെ​​​​ഡി​​​​റ്റ് - ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ൾ ന​​​​ല്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള​​​​ള ഏ​​​​താ​​​​നും വ്യ​​​വ​​​സ്ഥ​​​ക​​​ൾ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ബാ​​​​ങ്കി​​​​ത​​​​ര ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും (എ​​​ൻ​​​ബി​​​എ​​​ഫ്സി) കൂ​​​​ടു​​​​ത​​​​ൽ സാ​​​​വ​​​​കാ​​​​ശം ന​​​​ല്കി റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ(​​​ആ​​​ർ​​​ബി​​​ഐ).

മാ​​​​സ്റ്റ​​​​ർ ഡ​​​​യ​​​​റ​​​​ക്ഷ​​​​ൻ ഓ​​​​ണ്‍ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് ആ​​​​ൻ​​​​ഡ് ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ് ഇ​​​​ഷ്യു​​​​യ​​​​ൻ​​​​സ് 2022 എ​​​​ന്ന പു​​​​തി​​​​യ ച​​​​ട്ടം ജൂ​​​​ലൈ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നേ​​​​ര​​​​ത്തെ ആ​​​​ർ​​​​ബി​​​​ഐ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ഉ​​​​പ​​​​യോ​​​​ക്താ​​​​വ് ഒ​​​​ടി​​​​പി ന​​​​ല്കി സ​​​​മ്മ​​​​ത​​​​മ​​​​റി​​​​യി​​​​ക്കാ​​​​തെ ക്രെ​​​​ഡി​​​​റ്റ്കാ​​​​ർ​​​​ഡ് ആ​​​​ക്ടി​​​​വേ​​​​റ്റ് ചെ​​​​യ്യ​​​​രു​​​​ത്, ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ന്‍റെ സ​​​​മ്മ​​​​ത​​​​മി​​​​ല്ലാ​​​​തെ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡി​​​​ലെ വാ​​​​യ്പാ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്ത​​​​രു​​​​ത് തു​​​​ട​​​​ങ്ങി​​​​യ ഏ​​​​താ​​​​നും വ്യ​​​വ​​​സ്ഥ​​​ക​​​ൾ ന​​​ട​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു മാ​​​​ത്ര​​​​മാ​​​​ണ് ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ന്നു​​​​വ​​​​രെ സാ​​​​വ​​​​കാ​​​​ശം ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​റ്റു ച​​​​ട്ട​​​​ങ്ങ​​​​ൾ ജൂ​​​​ലൈ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ​​ത്ത​​​​ന്നെ ബാ​​​​ങ്കു​​​​ക​​​​ളും എ​​​​ൻ​​​​ബി​​​​എ​​​​ഫ്സി​​​​ക​​​​ളും ന​​​​ട​​​​പ്പാ​​​​ക്ക​​​​ണം.