സർക്കാരിന് ഒരു കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കെഎഫ്സി
11:09 PM Jun 21, 2022 | Deepika.com
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) സംസ്ഥാന സർക്കാരിന് ഒരു കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്നലെ നടന്ന വാർഷിക പൊതുയോഗമാണ് തീരുമാനമെടുത്തത്.2021-22 സാമ്പത്തിക വർഷം മുൻ വർഷത്തെ അപേക്ഷിച്ച് കെഎഫ്സിയുടെ ലാഭം ഇരട്ടിയോളം വർധിച്ച് 13.20 കോടിയിലെത്തി. മൊത്ത നിഷ്ക്രിയ ആസ്തി 3.27 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 1.28 ശതമാനമായും കുറഞ്ഞു.