വ​ൻ​ത​ക​ർ​ച്ച​യു​ടെ​ വാരം

12:53 AM Jun 20, 2022 | Deepika.com
ഓ​​ഹ​​രി​​സൂ​​ചി​​ക​​യ്ക്കു​നേ​​രി​​ട്ട​ വ​​ൻ​​ത​​ക​​ർ​​ച്ച​​യു​​ടെ​ ഞെ​​ട്ട​​ലി​​ലാ​​ണു നി​​ക്ഷേ​​പ​​ക​​ർ.​​ര​​ണ്ടാ​​ഴ്ച​ക​​ളി​​ൽ മു​​ൻ​നി​​ര​ ഇ​​ൻ​​ഡെ​​ക്സു​​ക​​ൾ​​ക്ക് ഏ​​ഴ​​ര​​ശ​​ത​​മാ​​നം ​തി​​രി​​ച്ച​​ടി ​നേ​​രി​​ട്ട​​തു ര​​ണ്ടു വ​​ർ​​ഷം ​മു​​ന്പു​ള്ള കോ​​വി​​ഡ് കാ​​ല​ ​ത​​ക​​ർ​​ച്ച​​യെ​ അ​​നു​​സ്മ​​രി​​പ്പി​​ച്ചു. സെ​​ൻ​​സെ​​ക്സ് 2943 പോ​​യി​​ന്‍റും നി​​ഫ്റ്റി​​സൂ​​ചി​​ക 908 പോ​​യി​​ന്‍റും ​പോ​​യ​​വാ​​രം​ ത​​ള​​ർ​​ന്നു. അ​​ഞ്ച​​ര​ ശ​​ത​​മാ​​നം​ ഇ​​ടി​​വാ​​ണ് അ​​ഞ്ചു ദി​​വ​​സ​​ത്തി​​ൽ വി​​പ​​ണി​​ക്ക് സം​​ഭ​​വി​​ച്ച​​ത്.

രാ​​ജ്യാ​​ന്ത​​ര​ ത​​ല​​ത്തി​​ൽ പ​​ണ​​പ്പെ​​രു​​പ്പം​ നി​​യ​​ന്ത്രി​​ക്കാ​​ൻ കേ​​ന്ദ്ര​ ബാ​​ങ്കു​​ക​​ൾ പ​​ലി​​ശ​​നി​​ര​​ക്ക് പു​​തു​​ക്കി​​യ​​തു ഫ​​ണ്ടു​​ക​​ളെ​ ഇ​​ന്ത്യ​​അ​​ട​​ക്ക​​മു​​ള്ള ​എ​​മേ​​ർ​​ജി​​ങ് വി​​പ​​ണി​​ക​​ളി​ലെ നി​​ക്ഷേ​​പം​ തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ച്ചു, ഇ​​തു ഇ​​ന്ത്യ​​ൻ നാ​​ണ​​യ​​ത്തെ​​യും​ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി.

വി​​ദേ​​ശ​ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ പി​​ന്നി​​ട്ട​ വാ​​രം 23,275 കോ​​ടി​ രൂ​​പ​​യു​​ടെ​ ഓ​​ഹ​​രി​​വി​​റ്റു. ര​​ണ്ടാ​​ഴ്ച​ക്കി​​ട​​യി​​ൽ പി​​ൻ​​വ​​ലി​​ച്ച​​ത് 35,938 കോ​​ടി​​രൂ​​പ. ഇ​​തോ​​ടെ ജൂ​ണി​​ലെ​ മൊ​​ത്തം​ തു​​ക 43,275 കോ​​ടി​ രൂ​​പ​​യി​​ലെ​​ത്തി. മേ​​യി​​ൽ ​അ​​വ​​ർ വി​​റ്റ​​ത് 40,500 കോ​​ടി​ രൂ​​പ​​യു​​ടെ ​ഓ​​ഹ​​രി​​യാ​​ണ്.

ആ​​ഗോ​​ള​ സാ​​മ്പ​​ത്തി​​ക ​രം​​ഗ​​ത്തെ​ പി​​രി​​മു​​റു​​ക്ക​​ങ്ങ​​ളാ​​ണു പ​​ലി​​ശ ​ഉ​​യ​​ർ​​ത്താ​​ൻ അ​​മേ​​രി​​ക്ക​​യെ ​പ്രേ​​രി​​പ്പി​​ച്ച​​ത്. ഈ ​​വ​​ർ​​ഷം​ വി​​ദേ​​ശ​ ഫ​​ണ്ടു​​ക​​ൾ ര​​ണ്ടു ല​​ക്ഷം ​കോ​​ടി ​രൂ​​പ​ ഇ​​ന്ത്യ​​യി​​ൽ​നി​​ന്നു പി​​ൻ​​വ​​ലി​​ച്ചു. ഈ ​​സ്ഥി​​തി​ തു​​ട​​ർ​​ന്നാ​​ൽ വ​​ർ​​ഷാ​​ന്ത്യ​​ത്തോ​​ടെ ​വി​​ൽ​​പ്പ​​ന​ മൂ​ന്ന​​ര ​ല​​ക്ഷം​ കോ​​ടി​ രൂ​​പ ​മ​​റി​​ക​​ട​​ക്കാം.
രൂ​​പ​​യു​​ടെ ​മൂ​​ല്യം ​സ​​ർ​​വ​​കാ​​ല​ റി​​ക്കാ​​ർ​​ഡാ​​യ 78.28 വ​​രെ ​ഇ​​ടി​​ഞ്ഞു. രൂ​​പ 77.87ൽ ​​നി​​ന്നും ​വാ​​രാ​​ന്ത്യം 78.05 ലാ​​ണ്. രൂ​​പ​​യ്ക്കു താ​​ങ്ങു​പ​​ക​​രാ​​ൻ പ​​ത്തു ദ​​ശ​​ല​​ക്ഷം​ ഡോ​​ള​​ർ ക​​രു​​ത​​ൽ ശേ​​ഖ​​ര​​ത്തി​​ൽ​നി​​ന്ന് ആ​​ർ​ബി​​ഐ ഇ​​റ​​ക്കി. സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ രൂ​​പ​ അ​​ധി​​കം​ വൈ​​കാ​​തെ 79 ലേ​​ക്കും​ തു​​ട​​ർ​​ന്ന് 80 ലേ​​യ്ക്കും ​പ​​തി​​ക്കാം.

യു​​എ​​സ് ഫെ​​ഡ് റി​​സ​​ർ​​വ് ഇ​​രു​​പ​​ത്തി​എ​​ട്ട് വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ആ​​ദ്യ​​മാ​​യി​ പ​​ലി​​ശ​​നി​​ര​​ക്ക് ഒ​​റ്റ​​യ​​ടി​​ക്ക് 0.75 ശ​​ത​​മാ​​നം​ ഉ​​യ​​ർ​​ത്തി. തു​​ട​​ർ​​ച്ച​​യാ​​യ​ ര​​ണ്ടാം ​മാ​​സ​​മാ​​ണ് അ​​വ​​ർ പ​​ലി​​ശ​​നി​​ര​​ക്ക് വ​​ർ​​ധി​പ്പി​​ക്കു​​ന്ന​​ത്. ബാ​​ങ്ക് ഓ​​ഫ് ഇം​​ഗ്ല​​ണ്ടും​ പ​​ലി​​ശ 25 ബേ​​സി​സ് പോ​​യി​ന്‍റ് വ​​ർ​​ധി​പ്പി​​ച്ചു. പ​​തി​​ന​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ആ​​ദ്യ​​മാ​​യി ​സ്വി​​സ് നാ​​ഷ​​ണ​​ൽ​ ബാ​​ങ്ക് പ​​ലി​​ശ​​യി​​ൽ 50 ബേ​​സി​​സ് പോ​​യി​​ന്‍റി​ന്‍റെ വ​ർ​ധ​ന വ​രു​ത്തി. ആ​​ർ​ബി​ഐ ര​​ണ്ടു ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി​ മൊ​​ത്തം 90 ബേ​​സി​സ് പോ​​യി​​ന്‍റ് ഉ​​യ​​ർ​​ത്തി.

നി​​ഫ്റ്റി ​സൂ​​ചി​​ക 16,201ൽ​നി​​ന്നു ത​​ക​​ർ​​ച്ച​​യോ​​ടെ​​യാ​​ണ് ട്രേ​​ഡിം​ഗ് തു​​ട​​ങ്ങി​​യ​​ത്. ഹെ​​വി​​വെ​​യി​​റ്റ് ഓ​​ഹ​​രി​​ക​​ളി​​ലെ​ വി​​ൽ​​പ്പ​​ന ​സ​​മ്മ​​ർ​​ദ​ത്തി​​ൽ 15,183 പോ​​യി​ന്‍റ്‌​വ​​രെ ​സാ​​ങ്കേ​​തി​​ക ​പ​​രീ​​ക്ഷ​​ണം​ കാ​​ഴ്ച​​വ​​ച്ച​​ശേ​​ഷം​ വാ​​രാ​​ന്ത്യം 15,293 പോ​​യി​ന്‍റി​ലാ​​ണ്. ഈ​ ​വാ​​രം 15,039ലെ​ ​ആ​​ദ്യ​ സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ർ​​ത്തി 15,690 ലേ​​ക്കു തി​​രി​​ച്ചു​​വ​​രാ​​നു​​ള്ള​ ശ്ര​​മം​ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ സാ​​ങ്കേ​​തി​​ക ​തി​​രു​​ത്ത​​ൽ 14,785 ലേ​​ക്കു തു​​ട​​രാം.

വി​​പ​​ണി​​യു​​ടെ​ ച​​ല​​ന​​ങ്ങ​​ൾ ഡെ​​യ്‌​ലി ​ചാ​​ർ​​ട്ട് പ​​രി​​ശോ​​ധി​​ച്ചാ​​ൽ സൂ​​പ്പ​​ർ ട്രെ​​ൻ​​ഡ്, പാ​​രാ​​ബോ​​ളി​​ക് എ​​സ്എ​ആ​​ർ​ തു​​ട​​ങ്ങി​​യ​​വ​ സെ​​ല്ലിം​ഗ് മൂ​​ഡി​​ലാ​​ണ്. എം​എ​സി​​ഡി​​യും ​ദു​​ർ​​ബ​​ലാ​​വ​​സ്ഥ​​യി​​ലാ​​ണ്. അ​​തേ​​സ​​മ​​യം​ ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്സ്,സ്ലോ​ ​സ്റ്റോ​​ക്കാ​​സ്റ്റി​​ക്സ്, സ്റ്റോ​​ക്കാ​​സ്റ്റി​​ക്സ് ആ​​ർ​എ​​സ്ഐ​ തു​​ട​​ങ്ങി​​യ​​വ​ ഓ​​വ​​ർ സോ​​ൾ​​ഡാ​​ണ്.

സെ​​ൻ​​സെ​​ക്സ് 53,303 പോ​​യി​​ന്‍റി​​ൽ​നി​​ന്നു വി​​ൽ​​പ്പ​​ന​ സ​​മ്മ​​ർ​​ദ​ത്തി​​ൽ ഒ​​രു​​വ​​ർ​​ഷ​​ത്തെ​ താ​​ഴ്ച​യാ​​യ 50,921 ലേ​​ക്കു വെ​​ള​​ളി​​യാ​​ഴ്ച്ച ​ഇ​​ടി​​ഞ്ഞ​​ശേ​​ഷം ​മാ​​ർ​​ക്ക​​റ്റ് ക്ലോ​​സിംഗിൽ 51,360 പോ​​യി​​ന്‍റി​​ലാ​​ണ്. ഈ ​​വാ​​രം​ സെ​​ൻ​​സെ​​ക്സി​​ന് 52,612ലെ​ ​ആ​​ദ്യ​ പ്ര​​തി​​രോ​​ധം ​മ​​റി​​ക​​ട​​ക്കാ​​നാ​​യാ​​ൽ അ​​ടു​​ത്ത ​ല​​ക്ഷ്യം 53,864 പോ​​യി​​ന്‍റാ​​ണ്. വി​​പ​​ണി​​ക്ക് 50,514- 49,668 പോ​​യി​​ന്‍റി​ൽ ​താ​​ങ്ങു​​ണ്ട്.

ആ​​ഗോ​​ള ​ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​ ബാ​​ര​​ലി​​ന് 125 ഡോ​​ള​​റി​​ലേ​​ക്കു കു​​തി​​ച്ച ​അ​​വ​​സ​​ര​​ത്തി​​ൽ ചൈ​​ന​​യി​​ൽ​നി​​ന്നു​​ള്ള​ പ്ര​​തി​​കൂ​​ല ​വാ​​ർ​​ത്ത​​ക​​ൾ ​എ​​ണ്ണ​​വി​​പ​​ണി​​യെ​ പി​​ന്നാ​ക്കം​ വ​​ലി​​ച്ചു. വാ​​രാ​​ന്ത്യം​ ബാ​​ര​​ലി​​ന് 113 ഡോ​​ള​​റി​​ലാ​​ണ്. സ്വ​​ർ​​ണം​ ട്രോ​​യ് ഔ​​ൺ​​സി​​ന് 1839 ഡോ​​ള​​ർ.