മുംബൈ: രാജ്യത്ത് 5ജി സംവിധാനം ഈവർഷം ഓഗസ്റ്റ് മുതൽ ലഭ്യമാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 25 നഗരങ്ങളിലാകും നടപ്പിലാകുക. രാജ്യത്ത് 5ജി സേവനത്തിന്റെ വില ലോക നിലവാരത്തേക്കാൾ കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെവൈസി രേഖകളിലെ പേര് കോൾ വരുന്പോൾ ദൃശ്യമാകുന്ന തരത്തിലുള്ള കോളർ ഐഡി സംവിധാനത്തിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
5ജി ഓഗസ്റ്റ് മുതൽ
12:08 AM Jun 19, 2022 | Deepika.com