കൊച്ചി: പ്രതിരോധ സേവനങ്ങളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്നതിനായി കാന്റീന് സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റ് (സിഎസ്ഡി) ഇ- കോമേഴ്സ് സൗകര്യങ്ങള്‍ ഏർപ്പെടുത്തുമെന്ന് സിഎസ്ഡി ജനറല്‍ മാനേജര്‍ മേജര്‍ ജനറല്‍ വൈ.പി. ഖണ്ഡൂരി. ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്ഥാപിക്കാനുള്ള നീക്കത്തിന് ജൂലൈ ഒന്നിനു ചേരുന്ന സിഎസ്ഡി ബോര്‍ഡ് യോഗം അന്തിമരൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ പ്ലാറ്റ്ഫോം പ്രവര്‍ത്തനക്ഷമമായാലും നിലവിലുള്ള 34 ബ്രിക് ആന്‍ഡ് മോര്‍ട്ടാര്‍ ഡിപ്പോകള്‍ പഴയപടി പ്രവര്‍ത്തിക്കുമെന്ന് ‘പര്‍ച്ചേസ് പ്രോട്ടോക്കോള്‍’ എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണത്തില്‍ ഖണ്ഡൂരി അറിയിച്ചു. ഇ-കോമേഴ്സ് സൗകര്യം നിലവില്‍ വരുമ്പോള്‍ സിഎസ്ഡി കാന്റീനില്‍ വില്പനയ്ക്കുള്ളവയില് മദ്യമൊഴികെ ബാക്കിയെല്ലാം ഓണ്‍ലൈനിലും ലഭ്യമാകും.
സിഎസ്ഡി കാന്റീനുകളില്‍ ഇ- കോമേഴ്സ് സംവിധാനം ഉടന്‍
12:08 AM Jun 19, 2022 | Deepika.com