കൊച്ചി: പ്രഫഷണല്‍ ഗ്രൂമിംഗ് സേവനദാതാക്കളായ നാച്ചുറല്‍സിന്റെ 50-ാമത് സലൂണ്‍ കൊച്ചിയിലെ തോപ്പുംപടി സൗത്ത് മൂലംകുഴിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്രനടി സിമ്രാന് ബാഗ്ഗ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് സൗന്ദര്യം സിമ്രാന്റെ കണ്ണുകളിലൂടെ എന്ന പരിപാടിയില്‍ സ്ത്രീകളെ ശക്തീകരിക്കുന്നതിനേക്കുറിച്ചും സ്ത്രീകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും സിമ്രാനും സിനിമാതാരം പുണ്യ എലിസബത്തും വിശദീകരിച്ചു.
നാച്ചുറല്‍സിന്റെ 50-ാമത് സലൂണ്‍ തുറന്നു
12:08 AM Jun 19, 2022 | Deepika.com