കൊച്ചി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നിര്‍മിക്കുന്ന പാര്‍പ്പിട പദ്ധതികള്‍ നിര്‍മാണ, പൂര്‍ത്തീകരണ ഘട്ടങ്ങളില്‍ പരിശോധിച്ച് ഓഡിറ്റ് ചെയ്യുന്നതിനായി ബ്യൂറോ വെരിറ്റാസും അസറ്റ് ഹോംസും കൊച്ചിയില്‍ കരാറിൽ ഒപ്പുവച്ചു. 1828ല്‍ സ്ഥാപിക്കപ്പെട്ട ആഗോള സര്ട്ടിഫിക്കേഷന് സ്ഥാപനമാണ് ബ്യൂറോ വെരിറ്റാസ്.
രാജ്യത്തുതന്നെ ഇതാദ്യമായാണ് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി ഇങ്ങനെ ഒരു തേഡ് പാര്‍ട്ടി ഓഡിറ്റംഗിനു വിധേയമാകുന്നതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്പറഞ്ഞു. അസറ്റ് ഹോംസിന്റെ നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന 25 പദ്ധതികളിലും ബ്യൂറോ വെരിറ്റാസിന്റെ മേല്‍നോട്ടമുണ്ടാകും.
അസറ്റ് ഹോംസ് പദ്ധതികള്‍ക്ക് ബ്യൂറോ വെരിറ്റാസ് ഓഡിറ്റ്
12:32 AM Jun 17, 2022 | Deepika.com