സെനഗൽ ആശുപത്രിയിൽ തീപിടിത്തം; 11 നവജാതശിശുക്കൾ മരിച്ചു

01:23 AM May 27, 2022 | Deepika.com
ഡ​​​ക്ക​​​ർ: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സെ​​​ന​​​ഗ​​​ലി​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക്കു തീ​​​പി​​​ടി​​​ച്ച് 11 ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ൾ മ​​​രി​​​ച്ചു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ടി​​​വാ​​​വ്നെ​​​യി​​​ലെ മാ​​​മെ അ​​​ബ്ദൗ അ​​​സീ​​​സ് ദ​​​ബാ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പ്ര​​​സ​​​വ​​​വാ​​​ർ​​​ഡി​​​ലാ​​​ണു ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. മൂ​​​ന്നു ശി​​​ശു​​​ക്ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി.
ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ടാ​​​ണു കാ​​​ര​​​ണ​​​മെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു. തീ ​​​അ​​​തി​​​വേ​​​ഗം പ​​​ട​​​ർ​​​ന്നു. അ​​​ടു​​​ത്തി​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ആ​​​ശു​​​പ​​​ത്രി​​​യാ​​​ണി​​​ത്.

അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി അ​​​ബ്ദു​​​ള്ളാ​​​യ സാ​​​ർ അ​​​റി​​​യി​​​ച്ചു. ജ​​​നീ​​​വ​​​യി​​​ൽ ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​നാ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം ഉ​​​ട​​​ൻ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

അ​​​പ​​​ക​​​ടം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു വ​​​ഴി​​​തു​​​റ​​​ന്നു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സെ​​​ന​​​ഗ​​​ലി​​​ലെ മ​​​റ്റൊ​​​രു ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ നാ​​​ലു ന​​​വ​​​ജാ​​​ത​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. സെ​​​ന​​​ഗ​​​ലി​​​ലെ മു​​​ഴു​​​വ​​​ൻ പ്ര​​​സ​​​വ​​​വാ​​​ർ​​​ഡു​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ഇ​​​പ്പോ​​​ഴ​​​ത്തെ സം​​​ഭ​​​വ​​​ത്തി​​​ൽ സ്വ​​​ത​​​ന്ത്ര ക​​​മ്മീ​​​ഷ​​​നെ​​​ക്കൊ​​​ണ്ട് അ​​​ന്വേ​​​ഷി​​​പ്പി​​​ച്ച് കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.