ലാഗോസ്: വടക്കൻ നൈജീരിയയിലെ സോക്കോട്ടോ രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന രണ്ടു വൈദികരെയും രണ്ടു ബാലന്മാരെയും അജ്ഞാത തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി.
കാട്സിന സംസ്ഥാനത്തെ സെന്റ് പാട്രിക് പള്ളിയിലെ വികാരി ഫാ. സ്റ്റീഫൻ ഒജാപ, അസിസ്റ്റന്റ് വികാരി ഫാ. ഒലിവർ ഒക്പാര എന്നിവരാണു തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികർ. തോക്കുധാരികൾ ചൊവ്വാഴ്ച അർധരാത്രി വൈദികരുടെ വാസസ്ഥലത്ത് അതിക്രമിച്ചുകയറുകയായിരുന്നു. ഇവരെ എങ്ങോട്ടാണു കൊണ്ടുപോയതെന്നറിയില്ലെന്ന് സോക്കോട്ടോ രൂപതാവൃത്തങ്ങൾ പറഞ്ഞു.
നൈജീരിയയിൽ വൈദികരെ തട്ടിക്കൊണ്ടുപോയി
01:23 AM May 27, 2022 | Deepika.com