മുംബൈ: ഇന്ത്യയുടെ സാന്പത്തിക വളർച്ച സംബന്ധിച്ച മുൻ പ്രവചനം തിരുത്തി റേറ്റിംഗ് ഏജൻസിയായ മൂഡീസ്. ഈ വർഷം രാജ്യം 8.8 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഏജൻസിയുടെ പുതിയ പ്രവചനം. നേരത്തേ 9.1 ശതമാനം വളർച്ചയായിരുന്നു ഏജൻസി പ്രതീക്ഷിച്ചിരുന്നത്.
വിലക്കയറ്റം രൂക്ഷമാകുന്നത് ഇന്ത്യയുടെ വളർച്ചയ്ക്കു പ്രതിസന്ധിയാകുമെന്നും ഇതിനാലാണ് വളർച്ച വിലയിരുത്തൽ തിരുത്തുന്നതെന്നും മൂഡിസ് അറിയിച്ചു.
അതേസമയം, 2023 ൽ ഇന്ത്യ 5.4 ശതമാനം വളർച്ച നേടുമെന്ന പ്രവചനത്തിൽ ഏജൻസി മാറ്റംവരുത്തിയില്ല.
ഇന്ത്യയുടെ വളർച്ച 8.8 % മാത്രം: മൂഡീസ്
01:23 AM May 27, 2022 | Deepika.com