കൊച്ചി: കഴിഞ്ഞ സാന്പത്തിക വർഷത്തിൽ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ സംയോജിത അറ്റാദായം ആറുശതമാനം വളര്‍ച്ചയോടെ 4,031 കോടി രൂപയായി ഉയർന്നു. മുന്‍വര്‍ഷം ഇതേ കാലയളവിലിത് 3,819 കോടിയായിരുന്നു അറ്റാദായം.
സംയോജിത വായ്പ ആസ്തി 11 ശതമാനത്തിന്റെ വര്‍ധനയോടെ 58,280 കോടി രൂപയില്‍ നിന്ന് 64,494 കോടിയിലെത്തി. സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം അറ്റാദായം ആറു ശതമാനം വര്‍ധനയോടെ 3,954 കോടിയായി. നാലാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 960 കോടി രൂപയാണ്.
മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായം 4,031 കോടി രൂപ
01:23 AM May 27, 2022 | Deepika.com