ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ ഇറാനിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് 14 പേർ മരിച്ചു. ഇറാഖ് അതിർത്തിയിലെ ഖുസെസ്ഥാൻ പ്രവിശ്യയിലെ അബദാൻ നഗരത്തിൽ തിങ്കളാഴ്ചയായിരുന്നു അപകടം. ഈസമയത്ത് അന്‍പതോളം പേർ കെട്ടിടത്തിലുണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കടിയിൽ പെട്ടുപോയവർക്കായി തെരച്ചിൽ തുടരുന്നു.
സംഭവത്തിൽ പ്രകോപിതരായ ജനക്കൂട്ടം നഗരത്തിലെ മേയർ ഹൊസെയ്ൻ ഹമീദ്പൗറിനെ ഓടിച്ചിട്ടുതല്ലി. പിന്നീട് മേയറും കെട്ടിട ഉടമസ്ഥനും അടക്കം ഒന്‍പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇറാനിൽ കെട്ടിടം തകർന്നു 14 മരണം
01:54 AM May 26, 2022 | Deepika.com