തായ്പെയ്: തായ്വാനിൽ കോവിഡ് വ്യാപനം അതിരൂക്ഷം. ഒരിക്കൽ കോവിഡ് വ്യാപനം വരുതിയിലാക്കുന്നതിനു പേരുകേട്ട രാജ്യമാണ് തായ്വാൻ.
2021ൽ 15,000 പേർക്കു മാത്രമാണ് രോഗം പിടിപെട്ടത്. ഇപ്പോൾ പ്രതിദിനം 80,000ത്തിനു മുകളിൽപേർക്കു രോഗം പിടിപെടുന്നു. ഓമിക്രോൺ വൈറസാണു പടരുന്നത്.
അതിർത്തികൾ അടച്ചാണു തായ്വാൻ കോവിഡ് വ്യാപനം നിയന്ത്രിച്ചിരുന്നത്. രോഗവ്യാപനം കൂടിയെങ്കിലും കർശന നിയന്ത്രണങ്ങൾ ലഘൂകരിക്കാനാണു സർക്കാരിന്റെ തീരുമാനം.
തായ്വാനിൽ കോവിഡ് വ്യാപിക്കുന്നു
02:17 AM May 25, 2022 | Deepika.com