മുംബൈ: എൻഎസ്ഇയിൽ ക്രമക്കേട് നടത്തിയതിന് എൻഎസ്ഇ മുൻമേധാവി ചിത്ര രാംകൃഷ്ണയിൽനിന്ന് അധികപിഴയായി 3.12 കോടി രൂപ ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് അൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). നേരത്തേ മൂന്നു കോടി രൂപ പിഴ ആവശ്യപ്പെട്ടിരുന്നെങ്കിലും അടച്ചിരുന്നില്ല.
15 ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും വസ്തുവകകൾ പിടിച്ചെടുക്കുമെന്നും സെബി അയച്ച നോട്ടീസിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് മാർച്ച് ആറിനു അറസ്റ്റിലായ ചിത്ര നിലവിൽ തിഹാർ ജയിലിലാണ്.
ചിത്രയോട് 3.12 കോടി രൂപ ആവശ്യപ്പെട്ട് സെബി
12:30 AM May 25, 2022 | Deepika.com