തിരുവനന്തപുരം: കോവിഡ് വെല്ലുവിളികളെ അതിജീവിച്ച് ആഭ്യന്തരവിദേശ സഞ്ചാരികളെ വരവേൽക്കാൻ കേരള ടൂറിസം തയാറാണെന്ന സന്ദേശം ലോകജനതയിൽ എത്തിക്കുന്നതിൽ കേരള ട്രാവൽമാർട്ട് (കെടിഎം) സുപ്രധാന പങ്കുവഹിച്ചതായി കെടിഎം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഈ മാസം അഞ്ചു മുതൽ എട്ടു വരെ കൊച്ചിയിലായിരുന്നു കെടിഎം നടന്നത്. കൂടുതൽ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കെടിഎം ടൂറിസം മേഖലയ്ക്ക് ഏറെ ഊർജം പകർന്നതായി ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് പറഞ്ഞു.
കേരള ട്രാവൽ മാർട്ട്: ഇക്കുറി നടന്നത് 55,000 വാണിജ്യ കൂടിക്കാഴ്ചകൾ
12:30 AM May 25, 2022 | Deepika.com