തൃശൂർ: എലൈറ്റ് ഫുഡ്സ് ഫൗണ്ടേഴ്സ് ഡേ മാരത്തണിന്റെ ഭാഗമായി എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നൊവേഷന് ഗ്രൂപ്പും കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറും സംയുക്തമായി 15,000 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ നടന്നു.
ജവഹര്‍ ബാലഭവനില്‍ നടന്ന ചടങ്ങ് ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷറര്‍ ആര്. രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.കെ. പശുപതി അധ്യക്ഷത വഹിച്ചു.
എലൈറ്റ് ഫുഡ്സ് ഗ്രൂപ്പ് ഡിജിഎം കെ.എന്‍. രാമകൃഷ്ണന്, തൃശൂര്‍ ബാലഭവന് പ്രിന്‍സിപ്പൽ ഇ. നാരായണി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി. കൃഷ്ണന്‍കുട്ടി, ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എന്‍. ചെല്ലപ്പന് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ശിശുക്ഷേമ സമിതി കേന്ദ്രങ്ങളിലും സമാനമായ പരിപാടികള്‍ നടത്തും.
കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണവുമായി എലൈറ്റ് ഫുഡ്സ്
12:30 AM May 25, 2022 | Deepika.com