ലോകത്ത് 10 കോടി അഭയാർഥികൾ

03:32 AM May 24, 2022 | Deepika.com
ബെ​​​​ർ​​​​ലി​​​​ൻ: അ​​​​ക്ര​​​​മം, മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ലം​​​​ഘ​​​​നം, പീ​​​​ഡ​​​​നം എ​​​​ന്നി​​​​വ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 100 ദ​​​​ശ​​​​ല​​​​ക്ഷം ക​​​​ട​​​​ന്നെ​​​​ന്ന് ഐ​​​​ക്യ​​​​രാ​​​ഷ്‌​​​ട്ര​​​സ​​​​ഭ അ​​​​ഭ​​​​യാ​​​​ർ​​​​ഥി ഏ​​​​ജ​​​​ൻ​​​​സി. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് എ​​​​ണ്ണം 10 കോ​​​​ടി ക​​​​ട​​​​ക്കു​​​​ന്ന​​​​ത്.

യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധ​​​​മാ​​​​ണ് അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​​ണ്ണം ഇ​​​​ത്ര​​​​യു​​​​മു​​​​യ​​​​രാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​ൻ റ​​​​ഫ്യൂ​​​​ജി ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഫി​​​​ലി​​​​പ്പോ ഗ്രാ​​​​ൻ​​​​ഡി അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി നാ​​​​ടു വി​​​​ടേ​​​​ണ്ടി​​​​വ​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 90 ദ​​​​ശ​​​​ല​​​​ക്ഷം പി​​​​ന്നി​​​​ട്ടു. എ​​​​ത്യോ​​​​പ്യ, ബു​​​​ർ​​​​ക്കി​​​​നോ ഫാ​​​​സോ, മ്യാ​​​​ൻ​​​​മ​​​​ർ, നൈ​​​​ജീ​​​​രി​​​​യ, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ, കോം​​​​ഗോ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തി​​​​നു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം.

റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശം തു​​​​ട​​​​രു​​​​ന്ന യു​​​​ക്രെ​​​​യ്നി​​​​ൽ​​​​നി​​​​ന്ന് 60 ല​​​​ക്ഷം പേ​​​​ർ​​​​ക്ക് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​ന്നു. 80 ല​​​​ക്ഷം പേ​​​​ർ രാ​​​​ജ്യ​​​​ത്തി​​​​ന​​​​ക​​​​ത്തു​​​​ത​​​​ന്നെ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യെ​​​​ന്നും ഗ്രാ​​​​ൻ​​​​ഡി പ​​​​റ​​​​യു​​​​ന്നു.