കൊച്ചി: സാങ്കേതികവിദ്യാ പിന്‍ബലത്തോടെ ഓങ്കോളജി കേന്ദ്രീകൃതമായ ആരോഗ്യ സേവന സംവിധാനങ്ങള്‍ നല്കുന്ന കാര്‍കിനോസ് ഹെല്‍ത്ത്കെയറില്‍ മയോ ക്ലിനിക് ന്യൂനപക്ഷ ഓഹരി നിക്ഷേപം നടത്തും. ധാരണയുടെ അടിസ്ഥാനത്തില്‍ മയോ ക്ലിനിക് കാര്‍കിനോസ് ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു അംഗത്തെ നോമിനേറ്റു ചെയ്യും. ഇന്ത്യയില്‍ ഡിസ്ട്രിബ്യൂട്ടഡ് കാന്‍സര്‍ കെയര്‍ ശൃംഖലാ മാതൃകയ്ക്ക് തുടക്കംകുറിച്ച കാര്‍കിനോസ് ഹെല്‍ത്ത്കെയറില്‍ നിക്ഷേപകരായുള്ളവരില് രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്, ക്രിസ് ഗോപാലകൃഷ്ണന്, റോണി സ്ക്രൂവാല, വിജയ് ശേഖര്‍ ശര്‍മ, ഭവിഷ് അഗര്‍വാള്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു.
കേരളത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളിലായി കോതമംഗലം, ചോറ്റാനിക്കര, തൊടുപുഴ, മൂന്നാര്‍ എന്നിവിടങ്ങളില്‍ കാര്‍കിനോസ് ഇതിനകം തന്നെ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയില്‍ വിപുലമായി സേവനങ്ങള്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കെട്ടിടത്തില്‍ മണിപ്പൂര്‍ സര്‍ക്കാരുമായി സഹകരിച്ച് കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്.
കാര്‍കിനോസ് ഹെല്‍ത്ത് കെയര്‍ നിക്ഷേപം സ്വീകരിക്കുന്നു
03:31 AM May 24, 2022 | Deepika.com