കൊച്ചി: ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് ആന്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ 28, 29, 30 തിയതികളില്‍ -ഫിഫെക്സ് 2022- നടക്കും. കേരളത്തിലെ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഉത്പന്നങ്ങള്‍ പുറത്തേക്കെത്തിക്കുക എന്നതിനോടൊപ്പം ചെറുകിട സംരംഭകര്‍ക്ക് മികച്ച പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഷാജി മന്‍ഹര്‍, ട്രഷറര്‍ ബൈജു രാജേന്ദജ്രന്‍ എന്നിവര്‍ അറിയിച്ചു.
എക്സിബിഷനില്‍ സ്റ്റാളുകളിടുന്ന സ്ഥാപനങ്ങള്‍ക്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം 80 ശതമാനം തുക ഗ്രാന്റായി നല്‍കും. അതോടൊപ്പം മറ്റു ചെലവുകള്‍ക്കായി കാല് ലക്ഷം രൂപയും അനുവദിക്കും. ഈ വര്‍ഷം 400 കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇരുപതിനായിരത്തോളം യഥാര്‍ഥ ഉപഭോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള വന്‍കിട ഉപഭോക്താക്കളെ പ്രദര്‍ശനത്തിന് നേരിട്ടെത്തിക്കാന്‍ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് വെര്‍ച്വലായി എക്സിബിഷന് സംഘടിപ്പിച്ചിരുന്നെങ്കിലും ബിസിനസുകാരും നിര്‍മാതാക്കളും നേരില്‍ പങ്കെടുക്കുന്നത് ബിസിനസിന് ഗുണകരമായിരിക്കുമെന്ന പ്രതീക്ഷയും രണ്ടാം എഡിഷനു പിന്നിലുണ്ട്.
ഫര്‍ണിച്ചര്‍ എക്സിബിഷന്‘ഫിഫെക്സ്’ 28 മുതല്‍ 30 വരെ അങ്കമാലി അഡ്ലക്സില്‍
03:31 AM May 24, 2022 | Deepika.com