കൊച്ചി: മുന്‍നിര മൊബൈല്‍ പേയ്മെന്റ് സാമ്പത്തിക സേവന ദാതാക്കളായ പേടിഎമ്മിന്റെ വരുമാനം ഈ സാമ്പത്തിക വര്‍ഷം 77 ശതമാനം വര്‍ധനയോടെ 4974 കോടിയായി ഉയര്‍ന്നു. പേയ്മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സേവനങ്ങളിലൂടെയാണ് പേടിഎം ഈ നേട്ടത്തിലെത്തിയത്. കോണ്ട്രിബ്യൂഷന് ലാഭം 2022 സാമ്പത്തിക വര്‍ഷം 1498 കോടി രൂപയായി.
പേടിഎം പേയ്മെന്റ് സര്‍വീസസ് നാലാം പാദത്തില്‍ 80 ശതമാനം വളര്‍ച്ചയാണ് നേടിയത്. പേടിഎം യൂസര്‍ എന്‍ഗേജ്മെന്റ്, 2022 സാമ്പത്തിക വര്‍ഷം 41 ശതമാനം വളര്‍ച്ചാ നേട്ടം കൈവരിച്ചു.
പേടിഎം: വരുമാനത്തില്‍ 80 ശതമാനം വളര്‍ച്ച
03:31 AM May 24, 2022 | Deepika.com