എന്‍സിഡിയിലൂടെ 600 കോടിസമാഹരിക്കുന്നു
03:31 AM May 24, 2022 | Deepika.com
കൊച്ചി: നവി ഫിന്‍സെര്‍വ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം (എന്‍സിഡി) വഴി 600 കോടി രൂപ സ്വരൂപിക്കും. 300 കോടി രൂപയുടെ അധിക സബ്സിക്രിപ്ഷന് ഉള്‍പ്പെടെയാണിത്. ഇഷ്യു ജൂണ്‍ പത്തിന് അവസാനിക്കും. ഇന്നലെയാണ് വില്പന ആരംഭിച്ചത് കുറഞ്ഞ നിക്ഷേപം 10,000 രൂപയാണ്.