ലണ്ടൻ: സൗത്ത്വാർക്ക് ലണ്ടൻ ബറോ പ്രാദേശിക ഭരണകൂടത്തിന്റെ മേയറായി ഇന്ത്യൻ വംശജനായ ബിസിനസുകാരൻ സുനിൽ ചോപ്ര തെരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച സൗത്ത്വാർക്ക് കത്തീഡ്രലിൽ സത്യപ്രതിജ്ഞ ചെയ്തു. ഡൽഹിയിൽ ജനിച്ച ചോപ്ര, 2014-15ലും ഇവിടെ മേയറായിരുന്നു. 2013-14ൽ ഡെപ്യൂട്ടി മേയറുമായിരുന്നു.
ഗ്രേറ്റർ ലണ്ടന്റെ ഭാഗമായ 32 പ്രാദേശിക ഭരണകൂടങ്ങളാണ് ലണ്ടൻ ബറോകൾ. ഇവിടെ മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ചോപ്ര.
ബ്രിട്ടനിൽ ഇന്ത്യൻ വംശജൻ മേയർ
01:01 AM May 23, 2022 | Deepika.com