കൊച്ചി: ഫാഷന്‍ ലോകത്തെ വിസ്മയക്കാഴ്ചകളുമായി ലുലു ഫാഷന്‍ വീക്കിന്റെ അഞ്ചാംപതിപ്പ് 25 മുതല്‍ 29 വരെ ലുലു മാളില്‍ നടക്കും. പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ഓക്സംബര്‍ഗ് അവതരിപ്പിക്കുന്ന ലുലു ഫാഷന്‍ വീക്ക് പീറ്റര്‍ ഇംഗ്ലണ്ടുമായി ചേര്‍ന്നാണു നടത്തുന്നത്. ഫാഷന്‍ വീക്കിന്റെ ഭാഗമായി 29 ഫാഷന്‍ ഷോകളാണ് ഒരുക്കിയിരിക്കുന്നതെന്നു ലുലു സിഒഒ രജിത്ത് രാധാകൃഷ്ണനും, സിയാറാം അപ്പാരല്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഏണസ്റ്റ് പോള്‍ ഡാനിയലും പത്രസമ്മേളനത്തില്‍ അറിയിച്ചു.
പൂനയില്‍നിന്നുള്ള പ്രമുഖ കോറിയോഗ്രാഫര്‍ ഷൈ ലോബോയാണ് ഫാഷന്‍ ഷോകള്‍ക്കു നേതൃത്വം നല്‍കുന്നത്. ഡല്‍ഹി, മുംബൈ, ജയ്പുര്‍ എന്നിവിടങ്ങളില്‍നിന്നുള്ള മോഡലുകള്‍ ഉള്‍പ്പെടെ റാംപില്‍ ചുവടുവയ്ക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ ആകര്‍ഷകമായ ട്രെന്‍ഡുകള്‍ അണിനിരക്കുന്ന ഫാഷന്‍ ഷോകള്‍ മുതല്‍ സീസണിലെ ഏറ്റവും മികച്ച വസന്തകാല-വേനല്‍ക്കാല ഡിസൈനുകളുടെ പ്രദര്‍ശനം വരെ ഫാഷന്‍ വീക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അഞ്ചാമത് ലുലു ഫാഷന്‍ വീക്കിന് 25നു തുടക്കം
02:23 AM May 22, 2022 | Deepika.com