കൊച്ചി: കനറാ ബാങ്ക് കിട്ടാക്കട വായ്പക്കാര്‍ക്കു പ്രത്യേക ഇളവു നല്കുന്നു. ഇതിന്റെ ഭാഗമായി ബാങ്ക് ശാഖകളില്‍ 24 മുതല്‍ മേയ് 31 വരെ അദാലത്ത് സംഘടിപ്പിക്കും.
പരമാവധി ഇളവുകള്‍ നേടി കടബാധ്യതയില്‍നിന്നും റിക്കവറി നടപടികളില്‍നിന്നും ഒഴിവാകാനുള്ള അവസരമാണിത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വിദ്യാഭ്യാസം, കാര്‍ഷിക, ചെറുകിട സംരംഭ വായ്പക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ശാഖകളിലോ എറണാകുളം റീജണല്‍ ഓഫീസിലോ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആര്. ഷിറാജ്ചന്ദ്ര അറിയിച്ചു.
കനറാ ബാങ്ക് സ്പെഷല്‍ മെഗാഅദാലത്ത്
02:23 AM May 22, 2022 | Deepika.com