ബെയ്ജിംഗ്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ദക്ഷിണ കൊറിയ, ജപ്പാൻ സന്ദർശനം നടക്കവേ ചൈന ദക്ഷിണ ചൈനാ കടലിൽ സൈനികാഭ്യാസം ആരംഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച സൈനികാഭ്യാസം തിങ്കളാഴ്ച വരെ തുടരുമെന്നു ചൈനയുടെ മാരീടൈം സുരക്ഷാ അഡ്മിനിസ്ട്രേഷൻ ഓഫീസർ അറിയിച്ചു.
വിമാനങ്ങളോ കപ്പലുകളോ മേഖലയിലേക്കു പ്രവേശിക്കരുതെന്നു ചൈന അറിയിച്ചു. ബ്രൂണയ്, മലേഷ്യ, ഫിലിപ്പീൻസ്, തായ്വാൻ രാജ്യങ്ങൾ ദക്ഷിണ ചൈന കടലിൽ അവകാശ വാദം ഉന്നയിക്കുന്നുണ്ട്.
ദക്ഷിണ ചൈനാ കടലിൽ ചൈനീസ് അഭ്യാസം
01:01 AM May 21, 2022 | Deepika.com