ഷിക്കാഗോ: യുഎസിലെ ചിക്കാഗോയിൽ ഭക്ഷണശാലയിലുണ്ടായ വെടിവയ്പിൽ രണ്ടുപേർ മരിച്ചു. എട്ടുപേർക്കു പരിക്കേറ്റു. വ്യാഴാഴ്ച പ്രാദേശികസമയം രാത്രി 10:40 ഓടെ നഗരത്തിന്റെ വടക്കൻമേഖലയിലെ മക്ഡൊണാൾഡ് സ്റ്റാളിലായിരുന്നു അതിക്രമം.
ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്ന് ആയുധവും കണ്ടെത്തി. റസ്റ്ററന്റിനു പുറത്തുനടന്ന തർക്കം വെടിവയ്പിൽ കലാശിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരണമടഞ്ഞവരുടെ വിശദാംശങ്ങളും വെടിവയ്പിന്റെ കാരണവും പോലീസ് പുറത്തുവിട്ടിട്ടില്ല.
ഷിക്കാഗോയിൽ വെടിവയ്പിൽ രണ്ടുമരണം: എട്ടുപേർക്കു പരിക്ക്
01:01 AM May 21, 2022 | Deepika.com