മുംബൈ: 2021 - 22 സാന്പത്തിക വർഷത്തിൽ ഇന്ത്യക്ക് പ്രത്യക്ഷ വിദേശ നിക്ഷേപ ഇനത്തിൽ(എഫ്ഡിഐ) ലഭിച്ചത് 8357 കോടി ഡോളർ. ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്ത് ഇത്രയധികം വിദേശ നിക്ഷേപം ലഭിക്കുന്നത്.
2020-21 ൽ 8197 കോടി ഡോളർ ആയിരുന്നു എഫ്ഡിഐ. ലോക രാജ്യങ്ങളിൽ, വിദേശ നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രാജ്യമായി ഇന്ത്യ മാറിയെന്നു കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.
നിർമാണ മേഖലയിലെ നിക്ഷേപ വളർച്ച 76 ശതമാനമാണ്. മുൻ സാന്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപമെത്തിയത് സിങ്കപ്പൂരിൽനിന്നാണ്(27 ശതമാനം).
യുഎസ് (18 ശതമാനം), മൗറീഷ്യസ് (16 ശതമാനം), എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട് മുന്ന് സ്ഥാനങ്ങളിൽ.
വിദേശ നിക്ഷേപം റിക്കാർഡിൽ
01:01 AM May 21, 2022 | Deepika.com