ബ്രസല്‍സ്: യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും കുരങ്ങുപനി വ്യാപിക്കുന്നു. അണ്ണാന് ഉള്‍പ്പെടെ മൃഗങ്ങളിൽനിന്നു പടരുന്ന വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കിയതായി ലോകാരോഗ്യസംഘടന അറിയിച്ചു.
സ്പെയിനിലും പോര്‍ച്ചുഗലിലും നാല്‍പ്പതിലധികം പേര്‍ക്കു രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കാനഡയിലും രോഗബാധിതനെ കണ്ടെത്തി. കാനഡയില്‍ നിന്ന് യുഎസിലെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ആറാം തീയതിക്കുശേഷം ബ്രിട്ടലില് ഒമ്പതുപേര്‍ക്കു വൈറസ്ബാധിച്ചു.
യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും കുരുങ്ങുപനി വ്യാപിക്കുന്നു
02:13 AM May 20, 2022 | Deepika.com