കൊച്ചി: ബോട്ട് വയര്‍ലെസ് ഇയര്‍ഫോണ്‍, സ്മാര്‍ട്ട് വാച്ച് ബ്രാന്‍ഡിന്റെ ഉടമസ്ഥരായ ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡിന്റെ നിര്‍ദിഷ്ട പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അംഗീകാരം ലഭിച്ചു. ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 2,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
900 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 1,100 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ. 1.5 കോടി ഇക്വിറ്റി ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 700 കോടി രൂപ വായ്പകളുടെ തിരിച്ചടവിന്, അല്ലെങ്കില്‍ മുന്‍ അടവിന് ഉപയോഗിക്കും. ബാക്കി തുക കമ്പനിയുടെ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും.
ഇമാജിന്‍ മാര്‍ക്കറ്റിംഗ് ഐപിഒയ്ക്ക് സെബിയുടെ അനുമതി
02:12 AM May 20, 2022 | Deepika.com