തനിഷ്ക്കിന്റെ നവീകരിച്ച ഷോറൂം തുറന്നു
02:12 AM May 20, 2022 | Deepika.com
കൊച്ചി: ടാറ്റയുടെ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ആഭരണ ബ്രാന്‍ഡായ തനിഷ്ക്കിന്റെ കൊച്ചിയിലെ നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചു. തനിഷ്ക് റീട്ടെയ്ൽ മേധാവി വിജേഷ് രാജന്, മെര്‍ക്കന്‍ഡൈസിംഗ് മേധാവി സുനില്‍ രാജ്, സിനിമാതാരം മാളവിക മേനോന് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഈ മാസം 22 വരെ ഇവിടെനിന്ന് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി സ്വര്‍ണനാണയങ്ങള്‍ സൗജന്യമായി ലഭിക്കുമെന്ന് വിജേഷ് രാജന് പറഞ്ഞു.