ഫെസ്ഗോ ഇന്ത്യയിലും
02:12 AM May 20, 2022 | Deepika.com
കൊച്ചി: ഹെര്‍ ടു സ്തനാര്‍ബുദ ചികിത്സയ്ക്കായുള്ള ലോകത്തിലെ ആദ്യത്തെ ഫിക്സഡ് ഡോസ് കോമ്പിനേഷനായ ഫെസ്ഗോ, റോച്ചേ ഫാര്‍മ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓങ്കോളജിയിലെ രണ്ട് മോണോക്ലോണല്‍ ആന്റിബോഡികള്‍ സംയോജിപ്പിച്ച ഫിക്സഡ് ഡോസ് കോമ്പിനേഷനാണ് ഫെസ്ഗോ.