ലണ്ടൻ: യുകെ നാഷണൽ ഹെൽത്ത് സർവീസിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ നഴ്സുമാരുടെ എണ്ണത്തിൽ വൻ വർധന. നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ ഡേറ്റ അനുസരിച്ച് 2021-2022 വർഷം 37,815 ഇന്ത്യൻ നഴ്സുമാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞവർഷം 28,192 പേരാണ് രജിസ്റ്റർ ചെയ്തത്. നാലു വർഷം മുന്പ് 17,730 പേർക്കാണ് രജിസ്ട്രേഷൻ നേടാൻ സാധിച്ചത്. 2021-2022 വർഷം 41,090 നഴ്സുമാർ രജിസ്റ്റർ ചെയ്ത ഫിലിപ്പീൻസ് ഒന്നാം സ്ഥാനവും 7,256 പേരുമായി നൈജീരിയ മൂന്നാം സ്ഥാനവും നേടി. ഇന്ത്യക്കാണു രണ്ടാംസ്ഥാനം.
ലണ്ടനിലേക്കുള്ള ഇന്ത്യൻ നഴ്സുമാരുടെ റിക്രൂട്ട്മെന്റിൽ വർധന
02:08 AM May 19, 2022 | Deepika.com