മോസ്കോ: യുക്രെയ്നിലെ മരിയുപോളിൽ അസോവ്സ്റ്റോള്‍ ഉരുക്കുനിര്‍മാണ ശാലയില്‍ മാസങ്ങളായി ചെറുത്തുനിന്നിരുന്ന സൈനികരില്‍ 959 പേര് ഈയാഴ്ച കീഴടങ്ങിയതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം. പരിക്കേറ്റ 29 സൈനികരുള്‍പ്പെടെ 649 പേര് ബുധനാഴ്ചയാണു കീഴടങ്ങിയതെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.
മേയ് 16നുശേഷം 959 പേരും കീഴടങ്ങി. ഇതില്‍ 80 പേര് പരിക്കേറ്റവരാണ്. റഷ്യന്‍ നിയന്ത്രണത്തിലുള്ള നാവോഅസോവ്സ്കിയെ ആശുപത്രിയില്‍ ഇവര്‍ക്കു ചികിത്സാസൗകര്യം നല്‍കിയെന്നും റഷ്യ വ്യക്തമാക്കി.
മരിയുപോളില്‍ 959 സൈനികര്‍ കീഴടങ്ങിയതായി റഷ്യ
02:06 AM May 19, 2022 | Deepika.com