മുംബൈ: കാസിനോകൾ, ഓണ്‍ലൈൻ ഗെയിം തുടങ്ങിയവയുടെ ജിഎസ്ടി നിരക്കുകൾ പുനക്രമീകരിക്കുന്നതു സംബന്ധിച്ച് അവലോകനം നടത്താൻ നിയോഗിതരായ മന്ത്രിതല സമിതിയുടെ റിപ്പോർട്ട് പൂർത്തിയായി.
ഓണ്‍ലൈൻ ഗെയിം ഉൾപ്പെടെയുള്ളവയുടെ നിലവിലെ 18 ശതമാനം ജിഎസ്ടി 28 ശതമാനമായി ഉയർത്തണമെന്ന നിർദേശം, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള സമിതി ഐകകണ്ഠ്യേന അംഗീകരിച്ചതായാണു വിവരം. ഈ മാസം ആദ്യം നടത്തിയ കൂടിക്കാഴ്ചയിലും സമിതിയിലെ ഭൂരിഭാഗം പേരും ഈ നിർദേശത്തോടു യോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
സമിതിയുടെ റിപ്പോർട്ട് ഉടൻതന്നെ കേന്ദ്രധനമന്ത്രി നിർമല സീതാരാമനു കൈമാറുമെന്നും വരുന്ന ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ നിരക്കുവർധന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും സാഗ്മ അറിയിച്ചു. കഴിഞ്ഞ വർഷം മേയിലാണു ജിഎസ്ടി നിരക്ക് പുനഃക്രമീകരിക്കുന്നതിനായി സമിതിയെ നിയോഗിച്ചത്.
ഓണ്‍ലൈൻ ഗെയിം, കാസിനോ: ജിഎസ്ടി 28 ശതമാനമാകും
02:05 AM May 19, 2022 | Deepika.com