കൊച്ചി: ബ്ലൂസ്റ്റാര്‍ പുതുതായി രൂപകല്പന ചെയ്ത ഡീപ് ഫ്രീസറുകള്‍ പുറത്തിറക്കി. കൂടുതല്‍ സ്റ്റോറേജ് സ്പേസും കൂളിംഗും നല്‍കുന്നതാണ് തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഡീപ് ഫ്രീസറുകള്‍ . ചൂടിനെ പുറന്തള്ളി നാലു വശങ്ങളില് നിന്നും പരമാവധി തണുപ്പ് നല്കി മികച്ച പ്രകടനം നടത്താനുതകുന്ന ഉന്നത സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രത്യേകത. വൈദ്യുതി ഇല്ലാതായാലും തണുപ്പ് കൂടുതല്‍ സമയം നിലനിര്‍ത്താന്‍ 10 ശതമാനത്തോളം കൂടുതല്‍ ഇന്‍സുലേഷനും ഇതിലുണ്ട്. ഫ്രീസറിനകത്ത് 300 മുതല്‍ 650 ലിറ്റര്‍ വരെ ഉള്‍ക്കൊള്ളാനാകും.
വാഡയില്‍ ആരംഭിച്ച പുതിയ നിര്‍മാണശാലയില്‍ പ്രതിവര്‍ഷം 2,00,000ത്തോളം ഡീപ് ഫ്രീസറുകളും 1,00,000 സ്റ്റോറേജ് വാട്ടര്‍ കൂളറുകളും നിര്‍മിക്കാന്‍ കഴിയും.
ഈ പുതിയ പ്ലാന്റിലൂടെ ഡീപ് ഫ്രീസറുകളുടെ നിര്‍മാണം ഇരട്ടിയാക്കി വര്‍ധിപ്പിക്കാനും ബ്ലൂസ്റ്റാറിന് കഴിഞ്ഞുവെന്ന് കമ്പനി അവകാശപ്പെട്ടു. ശീതീകരിച്ച മുറിക്കായി ഇന്‍വെര്‍ട്ടര്‍ ഉള്‍ക്കൊള്ളിച്ച യൂണിറ്റ് ഇന്‍വെര്‍ട്ടര്‍ കംപ്രസര്‍ സാങ്കേതികവിദ്യയും ബിഎല്‍ഡിസി ഫാന്‍ മോട്ടോറും ഉള്‍ക്കൊള്ളിച്ച കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാതെ പ്രവര്‍ത്തിക്കുന്ന യൂണിറ്റും ബ്ലൂ സ്റ്റാര്‍ പുറത്തിറക്കിയിട്ടുണ്ട്.
പുതിയ ഡീപ് ഫ്രീസറുകള്‍ പുറത്തിറക്കി ബ്ലൂസ്റ്റാര്‍
01:21 AM May 19, 2022 | Deepika.com