തിരുവനന്തപുരം: കോവിഡ് മഹാമാരിക്കുശേഷം സംസ്ഥാനത്തെ പ്രധാന ഐടി കേന്ദ്രമായ തിരുവനന്തപുരം ടെക്നോ പാർക്കിലേക്ക് ആഗോള കന്പനികൾ ഉൾപ്പെടെ കൂടുതൽ കന്പനികൾ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ ടെക്നോപാർക്കിൽ പുതുതായി പ്രവർത്തനം തുടങ്ങിയത് 22 കന്പനികളാണ്. ഇതിൽത്തന്നെ 10 എണ്ണം കഴിഞ്ഞ ഒരുമാസത്തിനുള്ളിലാണു പാർക്കിൽ എത്തിച്ചേർന്നത്.
ഡാറ്റ മാനേജ്മന്റ്, ലോ ടെക്, ഹെൽത്ത് ടെക്, ഇൻഷ്വർ ടെക് തുടങ്ങി വ്യത്യസ്ത മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന കന്പനികളാണു പുതുതായി ആരംഭിച്ചവയിൽ കൂടുതലും. . കെന്നഡിസ് ഐക്യു, ട്രീസ് ഇന്ത്യ, ടൈംസ് വേൾഡ് മീഡിയ ആൻഡ് ടെക്നോളജി സൊല്യൂഷൻസ്, ഹോഡോ മെഡിക്കൽ ഇൻഫർമാറ്റിക് സൊല്യൂഷൻസ്, ഐബിൽ സൊല്യൂഷൻസ്, സാഫ്, ഗുജ് മെത്തേർഡ്സ് സോഫ്റ്റ്വേർ സൊല്യൂഷൻസ്, സ്മാർട്ട് എച്ച്.എം.എസ് ആൻഡ് സൊല്യൂഷൻസ്, സൈബ് മിറർ ഇന്നൊവേഷൻസ്, അപ്സിയോളജിക്സ് ബിസ്നസ് സൊല്യൂഷൻസ്, ബി.എസ്.ടി സോഫ്റ്റ്വേർ, മൊബാടിയ ടെക്നോളജി, ട്വിൻസ് വേ ടെക്നോളജീസ്, ഇൻക്രഡിബിൾ വിസിബിലിറ്റി സൊല്യൂഷൻസ്, അത്യതി ഐ.ടി സർവീസസ്, ഫെതർസോഫ്റ്റ് ഇൻഫോ സൊല്യൂഷൻസ്, ട്രാൻസർ ടെക്നോളജി സൊല്യൂഷൻസ്, ഡിജിനെസ്റ്റ് സൊല്യൂഷൻസ്, ടെക് സെറ ഇൻഫോലോജിക്സ്, റെയ്സെൻഡ് പ്രൈവറ്റ് ലിമിറ്റഡ്, എ.ഒ.ടി ടെക്നോളജീസ്, പ്രസ് ഗാനേ തുടങ്ങിയ കന്പനികളാണ് ഈ വർഷം ടെക്നോപാർക്കിലേക്ക് എത്തിയത്. ഈ മാസം 12 ന് ഇവിടെ ആരംഭിച്ച പ്രസ് ഗാനേയാണ് ഏറ്റവുമൊടുവിൽ പ്രവർത്തനം തുടങ്ങിയത്. വരും മാസങ്ങളിൽ കൂടുതൽ കന്പനികൾ ഇവിടേയ്ക്ക് എത്തിച്ചേരുമെന്നു ടെക്നോപാർക്ക് അധികൃതർ വ്യക്തമാക്കി.
കോവിഡിനെത്തുടർന്ന് വർക്ക് ഫ്രം ഹോമിലേക്കു മാറിയ വിവിധ കന്പനികൾ ജീവനക്കാരെ വീണ്ടും ഓഫീസിലേക്കു തിരികെ വിളിച്ചുതുടങ്ങി. അടുത്ത മാസത്തോടെ കൂടുതൽ ജീവനക്കാർ ഓഫീസിൽ എത്തിച്ചേരുമെന്ന കണക്കുകൂട്ടലിലാണു മിക്ക കന്പനികളും. വർക്ക് ഫ്രം ഹോം ഒഴിവാക്കി ഓഫീസിലേക്കു മടങ്ങിയെത്തുന്ന ജീവനക്കാരെ സ്വീകരിക്കാൻ കന്പനികളെല്ലാം ബാക്ക് ടു കാന്പസ്, ബാക്ക് ടു ഓഫീസ് കാന്പയിനുകളും ആരംഭിച്ചു. ഇതിനോടകംതന്നെ വർക്ക് ഫ്രം ഹോം ഒഴിവാക്കി 15 ശതമാനം പേർ ഓഫീസിലേക്ക് എത്തിയതായാണു വിവിധ കന്പനികൾ വ്യക്തമാക്കുന്നത്.
കോവിഡ് ആലസ്യം മാറി ഐടി മേഖല
01:49 AM May 18, 2022 | Deepika.com