കൊച്ചി: മുൻനിര മെത്ത നിര്‍മാതാക്കളായ ഈസ്റ്റേണ്‍ മാട്രസസ് പുതിയ 17 ഇനം കിടക്കകള്‍ വിപണിയിലിറക്കി. സുനിദ്ര ബ്രാന്‍ഡില്‍ 12 ഇനം കിടക്കകളും റൂബി ബ്രാന്‍ഡില്‍ അഞ്ചിനം കിടക്കകളുമാണ് പുതിയതായി വിപണിയിലിറക്കിയത്. ഇതില്‍ ആറെണ്ണം അസ്ഥിരോഗ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഗുണകരമാകും വിധമാണ് നിര്‍മിച്ചിട്ടുള്ളതെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്മാന് നവാസ് മീരാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലക്ഷ്വറി കിടക്കകള്‍ക്ക് പുറമെ എക്കോണമി മോഡലുകളും പുതിയ ശ്രേണിയിലുണ്ട്. സുനിദ്ര മോഡലുകള്‍ക്ക് 10,000 മുതല്‍ 55,000 രൂപ വരെയും റൂബി മോഡലുകള്‍ക്ക് 8,000 മുതല്‍ 50,000 രൂപ വരെയുമാണ് വില.
അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 കോടി രൂപയുടെ വരുമാനമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഈസ്റ്റേണ്‍ മാട്രസസ് സിഇഒ അനില്‍ കുമാര്‍ പറഞ്ഞു. തൊടുപുഴയിലും തമിഴ്നാട്ടിലെ ഹോസൂരിലും കമ്പനിയുടെ അത്യാധുനികമായ മാനുഫാക്ചറിംഗ് പ്ലാന്റുകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
17 ഇനം കിടക്കകളുമായി ഈസ്റ്റേണ്‍ മാട്രസസ്
01:49 AM May 18, 2022 | Deepika.com