സിയൂൾ: ഉത്തരകൊറിയയിൽ കോവിഡ് വ്യാപനം രൂക്ഷമായി. ഇന്നലെ 392,920 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. എട്ടു പേർ മരിച്ചതോടെ ആകെ മരണം 50 ആയി. മൂന്നു ദിവസത്തിനിടെ ആകെ രോഗികളുടെ എണ്ണം 12 ലക്ഷമായി.
കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തു ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് രാജ്യത്തു കോവിഡ് സാന്നിധ്യം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രസിഡന്റ് കിം ജോംഗ് ഉൻ സൈന്യത്തെ നിയോഗിച്ചു.
കോവിഡ് പിടിയിലമർന്ന് ഉത്തരകൊറിയ
01:45 AM May 17, 2022 | Deepika.com