ഇമുദ്ര ഐപിഒ 20ന്
01:45 AM May 17, 2022 | Deepika.com
കൊച്ചി: ഡിജിറ്റല്‍ സിഗ്നേചര്‍ സര്‍ട്ടിഫിക്കറ്റ് വിപണിയിലെ പ്രമുഖരായ ഇമുദ്ര ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) മേയ് 20 മുതല്‍ 24 വരെ നടക്കും. ഓഹരി ഒന്നിന് 243 രൂപ മുതല്‍ 256 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകര്‍ ചുരുങ്ങിയത് 58 ഓഹരികള്‍ക്ക് അപേക്ഷിക്കണം. 412.79 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.